
പെട്ടിമുടി ദുരന്തത്തിൽ കാണാതായവരുടേത് സിവിൽ ഡെത്തായി ഉടൻ പ്രഖ്യാപിക്കുമെന്ന് റവന്യു മന്ത്രി. നാല് പേരെയാണ് ദുരന്തത്തിൽ കാണാതായത്. ഇവരുടേത് സിവിൽ ഡെത്തായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറക്കും. ദുരന്തത്തിന് ഇരകളായവരിൽ 20 കുടുംബങ്ങൾക്ക് ഉടൻ ധനസഹായം നൽകുമെന്നും മന്ത്രി കെ. രാജൻ അറിയിച്ചു.
ഇരുപത് പേർക്കാണ് ഇനി നഷ്ടപരിഹാരം നൽകാനുള്ളത് ഇതിൽ 16 പേരുടെ സർട്ടിഫിക്കറ്റുകളുടെ പരിശോധന നടക്കുകയാണെന്നും ഈയാഴ്ച തന്നെ നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി അറിയിച്ചു. ആർക്കെങ്കിലും വീടുവെച്ചു നൽകാൻ ബാക്കിയുണ്ടെങ്കിൽ അതും ഉടൻ പൂർത്തിയാക്കും.
2020 ആഗസ്റ്റ് ആറിനാണ് 70 പേരുടെ ജീവൻ നഷ്ടമായ ദുരന്തം ഉണ്ടായത്.





