Kerala

തീപ്പിടിത്തത്തിൽ വീട് കത്തിനശിച്ച പ്രവർത്തകന് പ്രവർത്തകന് വീടുവെച്ചുനൽകി ആർ.ജെ.ഡി

Please complete the required fields.




കോഴിക്കോട് : കഴിഞ്ഞവർഷം തീപ്പിടിത്തത്തിൽ വീട് കത്തിനശിച്ച പ്രവർത്തകന് പുതിയ വീടുവെച്ച് നൽകി ആർ.ജെ.ഡി. ബുധനാഴ്ച വീടിന്റെ താക്കോൽദാനം ആർ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ നിർവഹിച്ചു. 2025 ഫെബ്രുവരി എട്ടിനാണ് ആർ.ജെ.ഡി. പ്രവർത്തകൻ നെല്ലിപ്പുനത്ത് ബാലസുബ്രഹ്മണ്യന്റെ, വെസ്റ്റ്ഹിൽ റെയിൽവേ സ്റ്റേഷന് സമീപത്തെ വീട് പൂർണമായും അഗ്നിക്കിരയായത്.

തുടർന്ന് നഗരത്തിലെ പാർട്ടിപ്രവർത്തകരുടെ കൂട്ടായ്മ രൂപവത്കരിച്ചാണ് വീടുനിർമാണം ആരംഭിച്ചത്. പാർട്ടി സംസ്ഥാന, ജില്ലാ ഭാരവാഹികൾ, പ്രവർത്തകർ, വിവിധ വ്യക്തികൾ, കൂട്ടായ്മകൾ എന്നിവരുടെ സഹായത്തോടെയാണ് ഭവനനിർമാണം പൂർത്തിയാക്കിയത്. രണ്ട് കിടപ്പുമുറി, ഡൈനിങ് റൂം, അടുക്കള, വരാന്ത എന്നിവയുൾപ്പെടുന്നതാണ് വീട്.

ചടങ്ങിൽ ആർ.ജെ.ഡി. ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്കരൻ, സംസ്ഥാന സെക്രട്ടറി അഡ്വ. ഇ. രവീന്ദ്രനാഥ്, ട്രഷറർ എൻ.സി. മോയിൻകുട്ടി, ജില്ലാ സെക്രട്ടറി അരങ്ങിൽ ഉമേഷ്, ശിവാനന്ദ്, ഭവനനിർമാണ കമ്മിറ്റി കൺവീനർ പി. കിഷൻചന്ദ്, ട്രഷറർ ശുഭലാൽ പാടക്കൽ, ശിവാനന്ദ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button