
നികുതി വെട്ടിച്ച് സംസ്ഥാനത്തെത്തിച്ച ഒരുകോടി രൂപയുടെ ബീഡി പിടിച്ചെടുത്തു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ബീഡി പിടികൂടിയത്. 12 ഇടങ്ങളിലായി ഏഴ് ജിഎസ്ടി ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് യൂണിറ്റുകളാണ് പരിശോധന നടത്തിയത്.
ആറുമാസത്തെ നിരീക്ഷണത്തിനുശേഷമായിരുന്നു റെയ്ഡ്. മൂന്നുവര്‍ഷത്തിനിടെ ഇരുപത് കോടിയോളം രൂപയുടെ ബീഡി കടത്തിയെന്ന് നിഗമനം. നാല്പതോളം ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് നികുതി വെട്ടിച്ച് കടത്തിയ ബീഡി കണ്ടെത്തിയത്.