
കോഴിക്കോട് : കോൺഗ്രസ് – സി.പി.എം. അവിശുദ്ധ കൂട്ടുകെട്ടിലൂടെ വനിതാ സംവരണം അട്ടിമറിച്ചെന്നാരോപിച്ച് മഹിളാമോർച്ച സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തി. അരയിടത്തുപാലത്ത്‌നിന്ന് മുതലക്കുളത്തേക്കായിരുന്നു വനിതാ റാലി. ബി.ജെ.പി. സംസ്ഥാന വക്താവ് ടി.പി. സിന്ധുമോൾ ഉദ്ഘാടനം ചെയ്തു.
ജനാധിപത്യ പ്രക്രിയയിൽനിന്ന് സ്ത്രീകളെ അകറ്റി നിർത്താനുള്ള പൊളിറ്റിക്കൽ ഇസ്‌ലാമിന്റെ അജൻഡയാണ് വനിതാ സംവരണ ബില്ലിനെ എതിർത്തതിലൂടെ കോൺഗ്രസ് നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് അവർ പറഞ്ഞു. മഹിളാ മോർച്ച ജില്ലാ പ്രസിഡൻറ് വിന്ധ്യാ സുനിൽ അധ്യക്ഷയായി. ബി.ജെ.പി. – മഹിളാ മോർച്ച നേതാക്കളായ ശ്രീജാ സി. നായർ, രമ്യാ മുരളി, രാജേശ്വരി അജയ് ലാൽ, ഉഷാ പ്രകാശ് എന്നിവർ സംസാരിച്ചു.





