World

അത്താഴത്തിനു പിന്നാലെ വീട്ടുമുറ്റത്ത് നടക്കാനിറങ്ങിയ യുവതി യുഎസില്‍ കുഴഞ്ഞുവീണു മരിച്ചു

Please complete the required fields.




യുഎസില്‍ രാത്രി നടക്കാനിറങ്ങിയ തെലങ്കാന സ്വദേശി കുഴഞ്ഞുവീണു മരിച്ചു. പ്രമുഖ വ്യവസായിയായ നള്ളമാല ആനന്ദിന്റെ മകള്‍ അക്ഷിത(25)യാണ് ന്യൂയോര്‍ക്കിലെ ആല്‍ബനിയില്‍ മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

രാത്രി ഭക്ഷണം കഴിച്ച ശേഷം വീടിന്‍റെ പുറത്ത് നടക്കുന്നതിനിടെയാണ് അക്ഷിത പെട്ടെന്ന് കുഴഞ്ഞുവീണത്. അല്‍പനേരം കഴിഞ്ഞ് പുറത്തെത്തിയ സഹോദരന്‍ അക്ഷയ് ആണ് അക്ഷിതയെ അബോധാവസ്ഥയില്‍ തറയില്‍ കിടക്കുന്ന നിലയില്‍ കണ്ടത്.ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടുത്തിടെ സയന്‍സില്‍ ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കിയ അക്ഷിതയ്ക്ക് ജോലി ലഭിച്ചിരുന്നു.

പുതിയ ജോലിയില്‍ പ്രവേശിക്കാനുള്ള തയാറെടുപ്പുകള്‍ക്കിടെയാണ് മരണം തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് അക്ഷിതയുടെ കുടുംബം. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാരം നടത്താനുള്ള നടപടികള്‍ ആരംഭിച്ചതായി കുടുംബാംഗങ്ങള്‍ അറിയിച്ചു.

Related Articles

Back to top button