Alappuzha

ആലപ്പുഴ ദേശീയപാതയിൽ ഇന്റർസ്റ്റേറ്റ് ടൂറിസ്റ്റ് ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു; 14 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Please complete the required fields.




ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് ദേശീയപാതയിൽ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ​ഗുരുതരമായി തുടരുന്നു.

തിരുവനന്തപുരത്തു നിന്നും മൂകാംബിയിലേയ്ക്കു പുറപ്പെട്ട കർണാടക രജിസ്ട്രേഷനിലുള്ള സ്വകാര്യ ബസ് ആണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.തീർഥാടനവുമായി ബന്ധപ്പെട്ട് സീറ്റു ബുക്ക് ചെയ്തവരാണ് ബസിലുണ്ടായിരുന്നവരിൽ ഭൂരിഭാ​ഗവും. അപകടത്തിൽ പരിക്കേറ്റ ഒരാൾ ​ഗുരുതരവസ്ഥയിലാണ്, മറ്റ് 13 പേരുടെയും ആരോ​ഗ്യനില തൃപ്തികരമെന്നാണ് ലഭിക്കുന്ന വിവരം.

അപകടം നടന്ന ഉടനെ പരിസരവാസികൾ ഓടിയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. നാട്ടുകാരും പൊലീസും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ പൊലീസ് നടപടികൾ ആരംഭിച്ചു.

Related Articles

Back to top button