Alappuzha

മദ്യം വാങ്ങിത്തന്നില്ലെങ്കിൽ വെടിവെച്ചുകൊല്ലും’; ആലുവയിലെ ബാറിൽ തോക്ക് ചൂണ്ടി ഭീഷണി, മൂവർ സംഘം പിടിയിൽ

Please complete the required fields.




ആലുവ: ആലുവ ചുണങ്ങംവേലിയിലെ ബാറിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. എടത്തല മുരിങ്ങാശേരി യൂസഫ് (50), ഷഫീഖ് (45), വിജുകുമാർ (46) എന്നിവരെയാണ് എടത്തല പൊലീസ് പിടികൂടിയത്.

ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. സൗത്ത് എഴിപ്രം സ്വദേശിയെ മദ്യം വാങ്ങിക്കൊടുക്കില്ലെങ്കിൽ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഷഫീഖും യൂസഫുമാണ് അന്ന് ബാറിൽ ഉണ്ടായിരുന്നത്. വിജുകുമാറാണ് ഇവർക്ക് തോക്ക് നൽകിയത് എന്നാണ് പൊലീസ് പറയുന്നത്.

പിന്നീട് യൂസഫിന്റെ കാർ പരിശോധിച്ചപ്പോൾ സീറ്റിനടിയിൽ നിന്ന് വടിവാൾ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. കൊച്ചിൻ ബാങ്ക് പരിസരത്തെ ഗോഡൗണിൽ നിന്ന് ഭീഷണിക്ക് ഉപയോഗിച്ച തോക്കും പെല്ലറ്റുകളും കസ്റ്റഡിയിലെടുത്തു.

യൂസഫിനെതിരെ ആലുവ, എടത്തല, ചേരാനല്ലൂർ, നെടുമ്പാശേരി എന്നീ സ്റ്റേഷനുകളിലായി ഏഴ് കേസുകളുണ്ടെന്ന് പൊലീസ് പറയുന്നു. ഷഫീഖിനെതിരെ എടത്തല, കാസർഗോഡ് റെയിൽവേ പി.എസ്, അമ്പലമേട് എന്നിവിടങ്ങളിലായി ആറ് കേസുകളും വിജുകുമാറിനെതിരെ നെടുമ്പാശേരി, ആലുവ സ്റ്റേഷനുകളിലായി മൂന്ന് കേസുകളും നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു. എസ് ഐമാരായ എസ് എസ് ശ്രീലാൽ, ഒ.എം സെയ്തു, എ സജീവ്, എ.എസ്.ഐ കെ.ബി സജീവ്, സീനിയർ സി പി ഒമാരായ നിഷാദ്, ലിജോ ജേക്കബ്, സി പി ഒമാരായ ഫിറാഷ്, ഭവജേഷ്, ഹരീഷ് രാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related Articles

Back to top button