Alappuzha

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; 26,000 വളർത്ത് പക്ഷികളെ കൊല്ലും

Please complete the required fields.




ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ കളക്ടർ ഷാജി വി നായരുടെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ യോഗം ചേർന്നു.

അമ്പലപ്പുഴ നോർത്ത്, ചെന്നിത്തല ഗ്രാമ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പ്രദേശത്ത് 26000 വളർത്ത് പക്ഷികളെ കൊല്ലും. അമ്പലപ്പുഴ വടക്ക് പതിനൊന്നാം വാർഡിലെ ഫാമിലെ കാടകൾ കോഴികൾക്കൊപ്പം ചെന്നിത്തല പഞ്ചായത്തിലെ ഫാമിലെ താറാവുകൾ കോഴികൾ എന്നീ പക്ഷികളിലാണ് രോഗ നിർണയം നടത്തിയത്.

ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്യൂട്ടിൽ ഇവയുടെ സാമ്പിളുകൾ അയച്ചു നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഏകദേശം 26000ത്തിലഅധികം വളർത്തു പക്ഷികളെ കൊന്നു നശിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button