
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായു ഗുണനിലവാരം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക്. പാകിസ്ഥാനിലെ ലാഹോറിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമായി ഡൽഹി മാറി.
കണക്കുകൾ പ്രകാരം ഡൽഹിയിലെ ശരാശരി എ.ക്യു.ഐ. നിലവിൽ 348-നും 386-നും ഇടയിലാണ്. എന്നാൽ ചില പ്രദേശങ്ങളിൽ മലിനീകരണ തോത് 400 മുതൽ 490 വരെ ഉയർന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. വായു മലിനീകരണം രൂക്ഷമായതോടെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.





