Thiruvananthapuram

മദ്യപിച്ചയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ അപകടം; പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി, വനിതാ പൊലീസുകാരിയടക്കം നാലുപേർക്ക് പരിക്ക്

Please complete the required fields.




തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ച് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി വനിതാ പൊലീസ് ഉദ്യോഗസ്ഥ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയായിരുന്നു നാടകീയമായ സംഭവം.

മദ്യപിച്ച ഒരാളെ പിടികൂടി പിങ്ക് പൊലീസ് വാഹനത്തിൽ സ്റ്റേഷനിലെത്തിച്ച് പുറത്തിറക്കി അകത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പിക്കപ്പ് വാൻ പൊലീസ് വാഹനത്തിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ ലീലയ്ക്കും സ്റ്റേഷന് മുന്നിലുണ്ടായിരുന്ന മറ്റ് വ്യക്തികൾക്കും ഉൾപ്പെടെ നാല് പേർക്കാണ് പരിക്കേറ്റത്.

സംഭവത്തെ തുടർന്ന് പിക്കപ്പ് വാൻ ഓടിച്ചിരുന്ന നിതിൻ രാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യലഹരിയിലാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Related Articles

Back to top button