Ernakulam

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: പ്രതിയുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി

Please complete the required fields.




കൊച്ചി: നെടുമ്പാശ്ശേരിയിലുണ്ടായ മിനി കൂപ്പർ കാർ അപകടത്തിൽ ശക്തമായ തുടർനടപടികൾ ഉണ്ടാകുമെന്ന് എറണാകുളം എൻഫോസ്‌മെന്റ് ആർടിഒ ബിജു ഐസക് അറിയിച്ചു. സംഭവത്തിൽ പ്രതിയായ സുഹൈൽ സജീവിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള ഔദ്യോഗിക നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

റോഡ് അപകടങ്ങളിൽ നിയമപരമായ പഴുതുകൾ ഉണ്ടാക്കി രക്ഷപ്പെടാം എന്ന ആത്മവിശ്വാസം ആർക്കും വേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിയായ സുഹൈൽ സജീവ് മുൻപും സ്ഥിരമായി ഗതാഗത നിയമലംഘനങ്ങൾ നടത്തിയിരുന്നോ എന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പ്രത്യേകം പരിശോധിക്കും. നിയമം ലംഘിക്കുന്നവർക്കെതിരെ കൃത്യമായ പിടിവീഴുമെന്നും അപകടങ്ങൾ ഉണ്ടാക്കിയ ശേഷം നിയമത്തിൽ നിന്ന് തന്ത്രപരമായി ഊരിപ്പോരാമെന്ന് ആരും കരുതേണ്ടതില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അപകടത്തിന്റെ പശ്ചാത്തലത്തിൽ നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ വാഹന പരിശോധനയും എൻഫോസ്‌മെന്റ് നിരീക്ഷണവും ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ മേഖലയിൽ പരിശോധന കൂടുതൽ കർശനമാക്കുമെന്നും ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും എൻഫോസ്‌മെന്റ് ആർടിഒ അറിയിച്ചു.

Related Articles

Back to top button