World

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണം; 3 സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു

Please complete the required fields.




റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ വിമാനത്താവളത്തില്‍ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഇന്നലെയാണ് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആക്രമണമുണ്ടായത്. എന്നാല്‍, ഇന്നാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുന്നത്.

രണ്ട് ആക്രമണങ്ങളാണ് വിമാനത്താവളത്തിന് നേരെ ഉണ്ടായതെന്നാണ് വിവരം. ആദ്യത്തെ ആക്രമണം വിമാനത്താവളത്തിന്റെ വിവിധ കെട്ടിടങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയുമൊക്കെയാണ് ലക്ഷ്യമിട്ടത്. രണ്ടാമത്തെ ആക്രമണം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന സൗദി എയര്‍ലൈന്‍സിന്റെ ഒരു വിമാനത്തിന് നേരെയായിരുന്നു. കൊല്ലപ്പെട്ടവരില്‍ സൗദിയ വിമാനത്തിലെ പൈലറ്റ് ക്യാപ്റ്റന്‍ ഹമൂദ് അല്‍-ഖല്‍തമിയും ഉള്‍പ്പെടുന്നു. എയര്‍ലൈന്‍സ് കമ്പനി തന്നെയാണ് തങ്ങളുടെ പൈലറ്റിന്റെ മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. ആക്രമണം നടക്കുന്ന സമയത്ത് വിമാനത്തില്‍ യാത്രക്കാര്‍ ആരുമുണ്ടായിരുന്നില്ല എന്നത് വലിയൊരു ദുരന്തം ഒഴിവാക്കി.

മരണപ്പെട്ട മൂന്ന് പേരും സൗദി പൗരന്മാരാണ്. സ്വദേശികളും വിദേശികളുമായ നിരവധി പേര്‍ക്ക് പരുക്കേറ്റു ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്ന ഉടനെ തന്നെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം സംഭവ സ്ഥലത്ത് എത്തുകയും പരുക്കേറ്റ എല്ലാവരെയും തൊട്ടടുത്ത ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുന്നുണ്ട്. അതേസമയം ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കിയതായി സഖ്യസേന വക്താവ് തുര്‍കി അല്‍ മാലികി അറിയിച്ചു. ഹൂതികളുടെ മൂന്ന് മിസൈല്‍ ലോഞ്ചറുകള്‍ തകര്‍ത്തതായി സഖ്യസേന അറിയിച്ചു. വിമാനത്താവള പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലായി.

Related Articles

Back to top button