Malappuram

ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ചു; മദ്രസ അധ്യാപകന് ദാരുണാന്ത്യം

Please complete the required fields.




മലപ്പുറം: മലപ്പുറത്ത് സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം. മദ്രസ അധ്യാപകന് ദാരുണാന്ത്യം. പോരൂർ അയനിക്കോട് സ്വദേശി കുന്നുമ്മൽ അബ്ദുൽ കരീം മുസ്ലിയാരാണ് മരിച്ചത്. രാവിലെ 11 മണിക്ക് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്.

സ്കൂട്ടർ റോഡ് മുറിച്ചുകടക്കുന്ന സമയത്ത് മറ്റൊരു വാഹനത്തെ മറികടന്നെത്തിയ, പെരിന്തൽമണ്ണയിൽ നിന്ന് ഗൂഡല്ലൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് അദ്ദേഹത്തിന്റെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് ഉടൻതന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button