Kozhikode
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തേക്ക്…; കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ് കേസ്, ഒന്നാം പ്രതി സെക്രട്ടറി പ്രീനയ്ക്ക് ജാമ്യം

കോഴിക്കോട് : ഏറെ വിവാദമായ കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ ഒന്നാം പ്രതിയും സംഘം സെക്രട്ടറിയുമായ പ്രീനയ്ക്ക് ജാമ്യം അനുവദിച്ചു. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ബാക്കി കേസുകളിൽ കൂടി ജാമ്യം അനുവദിച്ചത്.
പ്രീനക്കെതിരെ പോലീസ് ആകെ 10 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ നാല് കേസുകളിൽ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി നേരത്തെ തന്നെ ജാമ്യം അനുവദിച്ചിരുന്നു. ബാക്കിയുള്ള ആറ് കേസുകളിലാണ് ഇപ്പോൾ വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയത്. രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളിലും ജാമ്യം ലഭിച്ചതോടെ നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിഞ്ഞുവരുന്ന പ്രീനയ്ക്ക് പുറത്തിറങ്ങാൻ വഴിയൊരുങ്ങി.





