Idukki

താലോലിച്ച കൈകളാൽ ജീവനെടുത്തു…! ഇടുക്കിയിൽ അച്ഛൻ കമ്പിവടികൊണ്ടടിച്ച് മകനെ കൊലപ്പെടുത്തി, പിന്നാലെ ആത്മഹത്യാശ്രമം

Please complete the required fields.




ഇടുക്കി : ആനക്കുളത്ത് അച്ഛൻ കമ്പിവടികൊണ്ടടിച്ച് മകനെ കൊലപ്പെടുത്തി. ആനക്കുളം സ്വദേശിയായ ജസ്റ്റിൻ ജോയ് (27) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് ജോയിയെ മൂന്നാർ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

തർക്കത്തിനിടെ കമ്പിവടികൊണ്ട് അടിയേറ്റാണ് ജസ്റ്റിൻ മരണപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ പിതാവ് ജോയ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ജോയിയെ ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകിവരികയാണ്.

സംഭവത്തിൽ മൂന്നാർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

Related Articles

Back to top button