World

ടൈംസ് സ്‌ക്വയറിലെ കത്തിക്കുത്തില്‍ ബാങ്ക് ഓഫ് അമേരിക്ക എക്‌സിക്യൂട്ടീവ് കൊല്ലപ്പെട്ടു; ആക്രമണം നടത്തിയ യുവതിയെ വെടിവച്ച് വീഴ്ത്തി പൊലീസ്

Please complete the required fields.




ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ നടന്ന കത്തിക്കുത്തില്‍ ബാങ്ക് ഓഫ് അമേരിക്ക എക്‌സിക്യൂട്ടീവ് കൊല്ലപ്പെട്ടു. ന്യൂജേഴ്‌സി ചെസ്റ്റര്‍ സ്വദേശിനിയായ എറിന്‍ പിയാസെന്റിയാണ് കൊല്ലപ്പെട്ടത്. പമേല സിസ്‌നെറോസ് എന്ന നാല്‍പ്പത്തിയൊമ്പതുകാരിയാണ് ആക്രമണം നടത്തിയത്.

വെസ്റ്റ് ഫോര്‍ട്ടി സെക്കന്റ് സ്ട്രീറ്റിനും സെവന്‍ത് അവന്യൂവിനും സമീപമാണ് ആക്രമണം ഉണ്ടായത്. പമേല സിസ്‌നെറോസ് എന്ന നാല്‍പ്പത്തിയൊമ്പതുകാരി യാതൊരു പ്രകോപനവും ഇല്ലാതെ ആക്രമണം നടത്തുകയായിരുന്നു.

ആദ്യം ഒരു വൃദ്ധനെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവതി പിന്നീട് എറിന്‍ പിയാസെന്റിയെയും ആക്രമിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ്, അക്രമിയോട് ആയുധം താഴെയിടാന്‍ ആവശ്യപ്പെട്ടു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച യുവതിയെ പിന്നീട് പോലീസ് വെടിവെച്ചു വീഴ്ത്തി. പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും, ഭീകരാക്രമണമല്ലെന്നുമാണ് പോലീസിന്റെ സ്ഥിരീകരണം. പരുക്കേറ്റ വൃദ്ധന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. തിരക്കേറിയ നഗരമധ്യത്തില്‍ നടന്ന ആക്രമണം അമേരിക്കന്‍ ജനതയെയാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

Related Articles

Back to top button