World

കണ്ണീരിൽ കുതിർന്ന് നേപ്പാൾ; പ്രളയത്തിൽ പൊലിഞ്ഞത് 538 ജീവനുകൾ, കാണാതായവരെ തേടി നെഞ്ചുരുകി ബന്ധുക്കൾ

Please complete the required fields.




നേപ്പാൾ-ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ മിന്നൽ പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും 538 പേർ മരിച്ചതായി കണക്ക്. 393 മൃതദേഹങ്ങൾ തിരിച്ചറിയാനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ വംശജരായ 100 പേരെയും കാണാനില്ല.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1500ലധികം ആളുകളെയാണ് ഇനിയും കണ്ടെത്താനുള്ളത്. അതേസമയം, ദുരന്തബാധിത പ്രദേശമായ റസുവയിൽ നിന്ന് 117 വിദേശികളെ വ്യോമസേന രക്ഷപ്പെടുത്തി. ഇതിൽ 85 പേർ ഇന്ത്യൻ പൗരന്മാരും 16 പേർ ചൈനക്കാരുമാണ്. 60ലധികം ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.

40 കിലോമീറ്ററിലധികം റോഡുകൾ പൂർണമായും ഒലിച്ചുപോയതിനാൽ റോഡ് മാർഗമുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.ഇതിനിടെ റസുവയിൽ രണ്ടാം പ്രളയത്തിന് സാധ്യതയുണ്ടെന്ന് ചൈന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഞ്ഞുമല ഇടിഞ്ഞുവീഴാൻ സാധ്യതയുള്ളതിനാൽ നദീതീരങ്ങളിൽ കഴിയുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് നിർദേശമുണ്ട്.

Related Articles

Back to top button