Kannur

കണ്ണൂരിൽ ബസിൽ നിന്ന് വീഴാൻപോയ വയോധികന് രക്ഷകനായി ബസിലെ ക്ലീനർ

Please complete the required fields.




കണ്ണൂർ: ബസിൽ കയറുന്നതിനിടെ കാലിടറി പുറത്തേക്ക് വീഴാൻ പോയ വയോധികനായ യാത്രക്കാരന് രക്ഷകനായി ബസിലെ ക്ലീനർ. കണ്ണൂരിൽ നിന്ന് കുറ്റിയാട്ടൂരിലേക്ക് സർവീസ് നടത്തിയ ‘പാർവതി’ എന്ന ബസിലാണ് ഈ സംഭവമുണ്ടായത്. കൊളച്ചേരി സ്വദേശിയും ബസ് ജീവനക്കാരനുമായ അതുൽ ആണ് കൃത്യസമയത്ത് ഇടപെട്ട് വയോധികന്റെ ജീവൻ രക്ഷിച്ചത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ പത്താംമൈൽ എന്ന സ്ഥലത്തുനിന്നാണ് വയോധികൻ ബസിലേക്ക് കയറിയത് . ബസിന്റെ വാതിൽക്കൽ നിന്ന് പുറത്തേക്ക് വീഴാൻ പോയ യാത്രികനെ ക്ലീനർ അതുൽ സാഹസികമായി പിടിച്ചുയർത്തുന്നതും, മറ്റൊരു യാത്രക്കാരൻ ഇയാളെ സഹായിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. നിലവിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഈ വീഡിയോയ്ക്ക് പിന്നാലെ, ബസ് ജീവനക്കാരനായ അതുലിന് വലിയ അഭിനന്ദനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Related Articles

Back to top button