Palakkad

വിവാഹ ആവശ്യത്തിന് എടുത്ത ആഡംബര കാർ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു; ഏഴ് പേർ രക്ഷപ്പെട്ടത് അത്ഭുതകരമായി

Please complete the required fields.




പാലക്കാട്: തിരുമിറ്റക്കോട് വിവാഹ ആവശ്യത്തിനായി വാടകയ്‌ക്കെടുത്ത ആഡംബര കാർ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ വാഹനത്തിലുണ്ടായിരുന്ന ഏഴുപേർക്കും നിസ്സാര പരിക്കുകൾ മാത്രമാണ് സംഭവിച്ചത്.

ബി എം ഡബ്ല്യു കാറാണ് അപകടത്തിൽപ്പെട്ടത്. പാലത്തിൽ വെച്ച് വാഹനത്തിന് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. തുടർന്ന് കാർ സമീപത്തെ മരത്തിലിടിച്ച ശേഷം സമീപത്തെ പാടത്തേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. വൻ ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് നാട്ടുകാരും യാത്രക്കാരും.

Related Articles

Back to top button