നടുക്കുന്ന ക്രൂരകൃത്യം….! നാല് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസ്: ആറ് വർഷം ഒളിവിൽ കഴിഞ്ഞ ഒന്നാം പ്രതി പിടിയിൽ

പാലക്കാട്: 2019ൽ പാലക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് 4 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി 6 വർഷം ഒളിവിൽ പോയ ഒന്നാം പ്രതി പിടിയിൽ. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന സുരേഷ് കുമാറിനെയാണ് തമിഴ്നാട്ടിൽ നിന്ന് പാലക്കാട് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
സ്റ്റേഡിയം പരിസരത്ത് താമസിച്ചിരുന്ന ഒരു നാടോടി കുടുംബത്തിലെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. കുടുംബത്തിന് തൊട്ടടുത്ത് താമസിച്ചിരുന്ന 5 പേർ ചേർന്നാണ് ക്രൂരകൃത്യം നടത്തിയത്. കൂട്ടബലാത്സംഗത്തിനിടെ കുഞ്ഞ് കൊല്ലപ്പെടുകയും പിന്നീട് മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിക്കുകയുമായിരുന്നു.തുടക്കത്തിൽ തുമ്പൊന്നും ലഭിക്കാതിരുന്ന കേസിൽ പിന്നീട് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളെ പൊലീസ് കണ്ടെത്തിയത്. രണ്ട് സ്ത്രീകൾ ഉൾപ്പെടെ 5 പേരായിരുന്നു കേസിലെ പ്രതികൾ.
ജാമ്യത്തിലിറങ്ങിയ ശേഷം ഒന്നാം പ്രതി സുരേഷ് കുമാർ, രണ്ടാം പ്രതി പടയപ്പ, നാലാം പ്രതിയും സുരേഷ് കുമാറിന്റെ ഭാര്യയുമായ ഫെമിന എന്നിവർ ഒളിവിൽ പോവുകയായിരുന്നു.ഇന്നലെ രാത്രിയോടെ സുരേഷ് കുമാറിനെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി പാലക്കാട് എത്തിച്ചു.
കോടതി നടപടികൾക്ക് ശേഷം ഇയാളെ ജയിലിലേക്ക് മാറ്റും.മറ്റ് രണ്ട് ഒളിവ് പ്രതികളായ പടയപ്പയ്ക്കും ഫെമിനയ്ക്കുമായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
കേസിലെ ശേഷിക്കുന്ന 2 പ്രതികൾ ഇപ്പോൾ ശിക്ഷ അനുഭവിച്ചുവരികയാണ്.കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനും ഒളിവിലുള്ളവരെ വേഗം പിടികൂടാനുമുള്ള നടപടികൾ പൊലീസ് സ്വീകരിച്ചിട്ടുണ്ട്.





