World

ഇറാൻ ആക്രമണം; കുവൈത്ത് വിമാനത്താവളത്തിൽ താത്കാലിക നിയന്ത്രണം

Please complete the required fields.




കുവൈത്ത് വിമാനത്താവളത്തിൽ താത്കാലിക നിയന്ത്രണം. ഇറാൻ ആക്രമണത്തിന് പിന്നാലെ മുൻകരുതൽ നടപടികളുടെ ഭാഗമായിട്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വിമാന സർവീസുകൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.വിമാനങ്ങൾ പലതും ലാൻഡ് ചെയ്യുന്നില്ല, ഒപ്പം തന്നെ ടേക്ക് ഓഫും ഉണ്ടാകില്ല. യാത്രക്കാർ വിമാനങ്ങളുടെ വിവരങ്ങൾ കൃത്യമായി പരിശോധിച്ച ശേഷം മാത്രം എത്തണം എന്നാണ് എയർപോർട്ട് അധികൃതർ നൽകിയിരിക്കുന്ന നിർദേശം.

അതേസമയം, ഇന്നും കുവൈത്ത് കേന്ദ്രീകരിച്ചുകൊണ്ട് ഇറാന്റെ ആക്രമണം ഉണ്ടായിരുന്നു. 5 തവണയാണ് ഇന്ന് രാവിലെ മുതൽ അലർട്ട് നൽകിയിട്ടുള്ളത്. ജനവാസ മേഖലകളിലേക്ക് ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകൾ ഇതുവരെ ഇല്ല.

Related Articles

Back to top button