Thiruvananthapuram

കള്ളാടി മണ്ണിടിച്ചിൽ; ‘ഏഴ് പേരെ കാണാതായിട്ടുണ്ട്, അപകടത്തിന് കാരണം മണ്ണ് കൂട്ടി ഇട്ടത്’; ദൗർഭാ​ഗ്യകരമായ ദുരന്തമെന്ന് മുഖ്യമന്ത്രി

Please complete the required fields.




തിരുവനന്തപുരം: കള്ളാടി തുരങ്കപാത നിർമാണമേഖലയിലെ മണ്ണ് നീക്കം ചെയ്യണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കരാറുകാർ ഉത്തരവ് പാലിച്ചില്ല. മഴയല്ല, മണ്ണ് കൂട്ടി ഇട്ടിരുന്നതാണ് അപകടത്തിന് കാരണം. ഏതു പദ്ധതിയായാലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടർ ഉത്തരവായി തന്നെ നൽകിയതാണ്. ചെളി കലർന്ന മണ്ണാണ്. മണ്ണ് മാറ്റുന്ന നടപടികൾ പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.

രണ്ടു മന്ത്രിമാരെ അപകടസ്ഥലത്തേക്ക് അയച്ചു. ദൗർഭാ​ഗ്യകരമായ ​​​​ദുരന്തമാണെന്നും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ‌ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകടത്തിൽ ഒരു മരണം സ്ഥരീകരിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ. ഏഴ് പേരെ കാണാനില്ലെന്നും ഏഴു പേരെ ആശുപത്രിയിലേക്ക് മാറ്റിയെന്നുമാണ് പ്രഥമിക വിവരമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജോലിക്കാർക്ക് പുറമേ നാട്ടുകാർ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എൻ ഡി ആർ എഫിന്റെ 30 അംഗസംഘം വയനാട്ടിൽ നിന്നും കോഴിക്കോടിൽ നിന്നും 30 അംഗ സംഘം സ്ഥലത്തേക്ക് തിരിച്ചു. ഡിഫൻസ് സെക്യൂരിറ്റിയുടെ 100 അംഗങ്ങളുടെ ടീമിന് സ്റ്റാൻഡ് ബൈ ആയി നിയോഗിച്ചിട്ടുണ്ട്. മണ്ണ് മാറ്റണമെന്ന് നിർദ്ദേശം നൽകിയിട്ടും, അത് പാലിച്ചില്ല. ഇത് മനുഷ്യനിർമ്മിത ദുരന്തം ആണ്. വയനാട്ടിൽ 226 മില്ലി മീറ്റർ മഴ രാവിലെ തന്നെ സ്ഥലത്ത് പെയ്തിട്ടുണ്ട്. അലർട്ടുകളിൽ പിശക് പറ്റിയോ എന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button