Kasargod

മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ടു; വിവാഹ വാഗ്ദാനം നൽകി പീഡനം, വടകര സ്വദേശിക്കെതിരെ കേസ്

Please complete the required fields.




കാസർഗോഡ് : മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്തെന്ന പരാതിയിൽ വടകര സ്വദേശിക്കെതിരെ കേസ്.

വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 32കാരിയുടെ പരാതിയിൽ മുഹമ്മദ് ഷമ്മാസ് എന്നയാൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്.മാട്രിമോണിയൽ സൈറ്റ് വഴി‍ പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. എട്ടര ലക്ഷത്തോളം രൂപ ഇയാൾ കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു.

പിന്നീട് ബന്ധത്തിൽനിന്ന് ഒഴിഞ്ഞുമാറി. ഇതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പ്രതിക്കായി അന്വേഷണം നടത്തുകയാണെന്ന് വിദ്യാനഗർ പൊലീസ് പറഞ്ഞു.

Related Articles

Back to top button