Kasargod

തെയ്യം കാണാനുള്ള സുഹൃത്തുക്കളുടെ യാത്ര അന്ത്യയാത്രയായി; നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Please complete the required fields.




നീലേശ്വരം: ദേശീയപാതയിൽ പടന്നക്കാട് നെഹ്റു കോളജിന് മുന്നിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. പടിഞ്ഞാറ്റം കൊഴുവൽ ഭണ്ഡാരപ്പുരയ്ക്ക് സമീപത്തെ അനന്തകൃഷ്ണൻ (24), മൂലപ്പള്ളി സ്വദേശി കെ.പി. അനുരാഗ് (22) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി കാഞ്ഞങ്ങാട് തെരുവത്ത് തെയ്യം കാണാൻ പോകുന്നതിനിടെയായിരുന്നു അപകടം. യുവാക്കൾ സഞ്ചരിച്ച ബൈക്ക് ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് തെറിച്ചുവീണ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു.ഉടൻ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വേണുഗോപാൽ–ശാന്തിയമ്മ ദമ്പതികളുടെ മകനാണ് അനന്തകൃഷ്ണൻ. ബൽത്തങ്ങാടിയിൽ ബേക്കറി നടത്തുന്ന മനോജ് ബൽത്തങ്ങാടിയുടെയും കെ.പി. രോഷ്നിയുടെയും മകനാണ് അനുരാഗ്.

നീലേശ്വരം വസന്തവിഹാർ ഹോട്ടലിൽ കൗണ്ടർ സ്റ്റാഫായി ജോലി ചെയ്യുകയായിരുന്നു അനുരാഗ്. നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അനന്യ സഹോദരിയാണ്. രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ലോറി ഡ്രൈവർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു.

Related Articles

Back to top button