Thiruvananthapuram

ബുധനാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം, ബീമാപള്ളി ഉറൂസ് മഹോത്സവത്തിന് ഒരുങ്ങി തലസ്ഥാനം

Please complete the required fields.




തിരുവനന്തപുരം: ബീമാപള്ളി ദർഗ്ഗ ഷരീഫിലെ വാർഷിക ഉറൂസ് മഹോത്സവം പ്രമാണിച്ച് നവംബർ 11 ബുധനാഴ്ച തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. നഗരസഭാ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും.

ഇതുസംബന്ധിച്ച് ജില്ലാ കളക്‌ടർ അഞ്ജു കെ എസ് ഉത്തരവിറക്കി. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കില്ല.

നവംബർ 11 മുതൽ 21 വരെ നടക്കുന്ന ബീമാപള്ളി ഉറൂസ് മഹോത്സവം സുഗമമായും സുരക്ഷിതമായും നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ശക്തമാക്കാൻ സർക്കാർ വകുപ്പുകൾക്ക് നിർദേശം നൽകി.
പോലീസ് പിക്കറ്റുകൾ, നിരീക്ഷണ സംവിധാനങ്ങൾ, മെഡിക്കൽ സംഘങ്ങൾ, കടൽത്തീരത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കൽ തുടങ്ങിയ ക്രമീകരണങ്ങൾ ഒരുക്കാനാണ് നിർദേശം. ബീമാപള്ളി ജമാഅത്ത് കോൺഫറൻസ് ഹാളിൽ ഗതാഗത മന്ത്രി സി.പി. ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിലാണ് തീരുമാനങ്ങൾ.

പത്തുദിവസം നീളുന്ന മഹോത്സവത്തിൽ ആയിരക്കണക്കിന് വിശ്വാസികളും തീർത്ഥാടകരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി മഹോത്സവം നടക്കുന്ന എല്ലാ ദിവസങ്ങളിലും പോലീസ് പിക്കറ്റുകളും നിരീക്ഷണ സംവിധാനങ്ങളും ഏർപ്പെടുത്തും. കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെയും സന്നദ്ധപ്രവർത്തകരെയും സുരക്ഷാ ചുമതലകൾക്കായി നിയോഗിക്കും.

Related Articles

Back to top button