Kozhikode

കോഴിക്കോട് താമരശ്ശേരിയിൽ കാറിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്

Please complete the required fields.




കോഴിക്കോട്: താമരശ്ശേരി കൂടത്തായിയിൽ കാറിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു .സ്കൂളിലേക്ക് നടന്നു പോകുകയായിരുന്ന വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്

നിയന്ത്രണം വിട്ട കാർ വിദ്യാർത്ഥികളെ ഇടിക്കുകയും കടയിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു . ആലുവയിൽ നിന്നും മാനന്തവാടിയിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത് .

കടയുടെ മുൻവശം പൂർണ്ണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളുടെ ആരോഗ്യാവസ്ഥ ഗുരുതരമല്ല.

Related Articles

Leave a Reply

Back to top button