Palakkad

വടക്കഞ്ചേരി കാരപ്പാടത്തെ ശ്രുതിയുടെ മരണം കൊലപാതകമെന്ന് പോലീസ്

Please complete the required fields.




പാലക്കാട്: വടക്കഞ്ചേരി കാരപ്പാടത്തെ ശ്രുതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഭര്‍ത്താവ് ശ്രീജിത്ത് ശ്രുതിയെ തീകൊളുത്തി കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. ശ്രീജിത്തിന്റെ മറ്റൊരു ബന്ധം ചോദ്യം ചെയ്തതിനാണ് ശ്രുതിയെ കൊലപ്പെടുത്തിയത്. ജൂണ്‍ 18നാണ് ഭര്‍ത്താവിന്റെ വീട്ടില്‍ ശ്രുതിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രുതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് അന്വേഷണം നടത്തിയത്. നേരത്തെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി ശ്രീജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതകമെന്ന സ്ഥിരീകരണത്തിലേക്കെത്തിയത്.

Related Articles

Leave a Reply

Back to top button