Kozhikode

കോഴിക്കോട് ജില്ലയില്‍ കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ കേന്ദ്രസംഘത്തിന്റെ നിര്‍ദേശം

Please complete the required fields.




കോഴിക്കോട്: ജില്ലയില്‍ കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ കേന്ദ്രസംഘത്തിന്റെ നിര്‍ദേശം. ജില്ലയിലെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി നിയോഗിക്കപ്പെട്ട കേന്ദ്ര ആരോഗ്യ ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള സംഘം കളക്ടറേറ്റില്‍ അവലോകന യോഗം ചേര്‍ന്നു. കൊവിഡ് പരിശോധന വര്‍ധിപ്പിക്കാനും ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കുന്നത് വേഗത്തില്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശിച്ചു.

കൂടുതല്‍ വാക്സിന്‍ വേണമെന്ന ആവശ്യവും ജില്ലാ ഭരണകൂടം കേന്ദ്രസംഘത്തിന് മുന്നില്‍ ഉന്നയിച്ചു. ദുരന്ത നിവാരണ സെല്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. പി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോഴിക്കോട് സന്ദര്‍ശനം നടത്തിയത്. കളക്ടറേറ്റിലെ സന്ദര്‍ശനത്തിന് ശേഷം സംഘം മെഡിക്കല്‍ കോളജിലെ സാഹചര്യങ്ങള്‍ വിലയിരുത്തി.

Related Articles

Leave a Reply

Back to top button