Thiruvananthapuram

മൂന്നാം ദിവസവും തുടർച്ചയായി സ്വർണവിലയിൽ കുതിപ്പ്

Please complete the required fields.




മൂന്നാം ദിവസവും തുടർച്ചയായി സ്വർണവിലയിൽ കുതിപ്പ്. 22 കാരറ്റ് സ്വർണം ഗ്രാമിന് 40 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,200 രൂപയായി. ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ച് വില 41,600 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 35 രൂപ വർധിച്ച് വില 4,300 രൂപയിലെത്തി.

2020 ഓഗസ്റ്റ് 5 ന് 5100 രൂപയായിരുന്നു സ്വർണം ഗ്രാമിന് വില. അതിനു ശേഷമുളള ഉയർന്ന വിലയാണിന്ന് രേഖപ്പെടുത്തിയത്. ആഗസ്റ്റ് 7, 8, 9 തിയ്യതികളിലാണ് റിക്കാർഡ് വിലയായ 5250 രൂപയുണ്ടായിരുന്നത്.

24k സ്വർണ്ണമാണ് ഏറ്റവും ഉയർന്ന പരിശുദ്ധിയുള്ളത്. 10k,14k,18k, 24k എന്നിങ്ങനെ വിവിധ കാരറ്റുകളിൽ സ്വർണ്ണം ലഭ്യമാണ്. 24k കഴിഞ്ഞാൽ ഏറ്റവും പരിശുദ്ധി കൂടിയത് 22k സ്വർണ്ണമാണ്. ജ്വല്ലറികളിൽ ഏറ്റവും കൂടുതൽ വില്പന നടക്കുന്നതും 22k ഗോൾഡാണ്. 22k സ്വർണ്ണത്തിന്റേത് തിളക്കമുള്ള മഞ്ഞ നിറമാണ്.

Related Articles

Leave a Reply

Back to top button