Palakkad
‘അറുപതിനായിരം വോട്ടെങ്കിലും തനിക്ക് ലഭിക്കും, വിജയിച്ച് കഴിഞ്ഞാല്‍ ആദ്യം പോകുന്നത് ഷാഫി പറമ്പിലിന്റെ ഓഫീസിലേക്ക്
പാലക്കാട്: അറുപതിനായിരം വോട്ടെങ്കിലും തനിക്ക് ലഭിക്കും . വിജയിച്ച് കഴിഞ്ഞാല്‍ ആദ്യം പോകുന്നത് ഷാഫി പറമ്പിലിന്റെ ഓഫീസിലേക്കായിരിക്കുമെന്ന് പാലക്കാട്ടെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോക്ടർ പി സരിൻ.
കോൺഗ്രസ് ബഹുദൂരം പിന്നിൽ പോകും. താനും സന്ദീപ് വാര്യരും പാർട്ടിവിട്ടത് ഒരുപോലെയല്ലെന്നും സരിൻ പറഞ്ഞു.
‘പാലക്കാട്ടെ ഈ മുൻ എംഎൽഎയിൽ നിന്നാണല്ലോ ഞാൻ ഈ പുതിയ നിയോഗത്തിലേക്ക് എത്തിയത്. ഡിസിസി ഓഫീസിലും ലീഗിന്റെ ഓഫീസിലും പോകും.യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നിലനിൽക്കുന്നുണ്ടെങ്കിൽ അവിടെയും പോകും. ഏറ്റവും പ്രധാനപ്പെട്ട നന്ദി പറയാൻ തിരുവനന്തപുരത്തേക്കും പോകണം.
ഫലപ്രഖ്യാപനത്തിന് ശേഷം പ്രതിപക്ഷ നേതാവായി വി.ഡി സതീശൻ തുടരുന്നുണ്ടെങ്കില്‍ കന്റോൺമെന്റ് ഹൗസിലേക്കും പോകുമെന്നും സരിൻ പറഞ്ഞു.