Idukki

പേരാമ്പ്ര സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി വാടകവീട്ടിൽ മരിച്ചനിലയിൽ

Please complete the required fields.




തൊടുപുഴ : മെഡിക്കൽ വിദ്യാർത്ഥിയെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പേരാമ്പ്ര സ്വദേശിയായ വിശാഖ് കൃഷ്ണയെ (23)യാണ് വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.അൽ അസ്ഹർ മെഡിക്കൽ കോളജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായിരുന്നു.

പേരാമ്പ്ര ഒറ്റക്കണ്ടത്തിൻമേൽ സുരേഷ് ബാബുവിന്റെയും വിജിയുടെയും മകനാണ്. സുരേഷ് ബാബു ദുബായിലാണ്.
വിശാഖിനോടൊപ്പം താമസിച്ചിരുന്ന അമ്മ വിജി ഏതാനും ദിവസം മുൻപ് ദുബായിൽ ഭർത്താവിന്റെ അടുത്തേക്കു പോയതോടെ വിശാഖ് തനിച്ചാണു വീട്ടിലുണ്ടായിരുന്നത്. തൊടുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.
കോളജിൽ പൊതുദർശനത്തിനു ശേഷം വിശാഖിന്റെ മൃതദേഹം ജന്മനാടായ പേരാമ്പ്രയിലെ വീട്ടിൽ വളപ്പിൽ സംസ്കരിച്ചു.

Related Articles

Back to top button