
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.95 അടിയായി കുറഞ്ഞു. രാത്രിയിൽ പെയ്ത മഴയിൽ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായിരുന്നു. ഇന്നലെ വരെ 142 തുടർന്നിരുന്ന ജലനിരപ്പിലാണ് ഇപ്പോൾ നേരിയ കുറവ് രേഖപ്പെടുത്തിയത്.
ജലനിരപ്പ് പരമാവധി സംഭരണശേഷി പിന്നിട്ടതോടെ ഷട്ടറുകൾ കൂടുതൽ തുറന്ന് പെരിയാറിലേക്ക് വെള്ളം ഒഴുക്കുന്നുണ്ട്. നാല് ഷട്ടറുകൾ 30 സെൻറീമീറ്റർ ഉയർത്തി 1682 ഘനയടി വെള്ളമാണ് ഒഴുക്കുന്നത്. 1867 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. എന്നൽ ഷട്ടറുകൾ രാത്രിയിൽ ഉയർത്തരുതെന്ന കേരളത്തിൻറെ ആവശ്യത്തോട് ഇന്നലെയും തമിഴ്നാട് അനുകൂല നടപടി സ്വീകരിച്ചില്ല.
അതേസമയം മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി എം പി ഡീൻ കുര്യാക്കോസ് നടത്തുന്ന ഉപവാസ സമരം രാവിലെ 10 മണിക്ക് അവസാനിക്കും.





