Kozhikode

കോഴിക്കോട് പേരാമ്പ്രയിൽ കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം; ലൈൻ പോസ്റ്റ് മുറിഞ്ഞുവീണത് സ്കൂട്ടറിന് മേൽ, യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു

Please complete the required fields.




കോഴിക്കോട്: പേരാമ്പ്രയിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ തകർന്ന പോസ്റ്റ് തൊട്ടുപിന്നാലെ വന്ന സ്കൂട്ടറിന് മുകളിലേക്ക് മുറിഞ്ഞുവീണെങ്കിലും യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു. പേരാമ്പ്ര കൂത്താളിക്കും മൂരികുത്തിക്കും ഇടയിലുള്ള പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം നടന്നത്.

കുറ്റ്യാടി ഭാഗത്തുനിന്നും പേരാമ്പ്രയിലേക്ക് പോകുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുകയറിയത്. പോസ്റ്റിൽ ഇടിച്ചതിന് ശേഷം സമീപത്തെ വീടിന്റെ ഗേറ്റിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും തുടർന്ന് മരത്തിലും ഇടിച്ചാണ് കാർ നിന്നത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നിട്ടുണ്ട്.

റോഡിലേക്ക് പതിച്ച പോസ്റ്റും വൈദ്യുതി ലൈനുകളും കെ.എസ്.ഇ.ബി ജീവനക്കാരും നാട്ടുകാരും ചേർന്നാണ് നീക്കം ചെയ്തത്. അപകടത്തെ തുടർന്ന് തടസ്സപ്പെട്ട ഗതാഗതം ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് പൂർവസ്ഥിതിയിലാക്കിയത്.

Related Articles

Back to top button