Ernakulam

ഫിഷ് ഫ്രൈക്ക് ‘ഉപ്പ് പോരാ’; അങ്കമാലിയിൽ ഷെഫിന്റെ കൈ കത്തികൊണ്ട് വെട്ടി ഹോട്ടലുടമ

Please complete the required fields.




എറണാകുളം: കറിക്ക് ഉപ്പില്ലെന്ന കാരണത്താൽ ഹോട്ടൽ ഉടമയുടെ മർദ്ദനത്തിനിരയായി ജീവനക്കാരൻ. അങ്കമാലി മീൻ വിലാസം ഹോട്ടലിൽ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഹോട്ടലിലെ ഷെഫ് റിയാസിനാണ് മർദ്ദനമേറ്റത്.

ഹോട്ടൽ ഉടമകളിൽ ഒരാളായ മുഹമ്മദ് ഉബൈസ് കത്തികൊണ്ട് ആക്രമിക്കുകയും കൈയ്ക്ക് വെട്ടിപ്പരുക്കേൽപ്പിക്കുകയും ചെയ്തു. സ്വന്തം ഹോട്ടലിൽ ഫിഷ് ഫ്രൈ ഓർഡർ ചെയ്ത ഉടമയ്ക്ക് അതിന്റെ രുചി ഇഷ്ടപ്പെട്ടില്ല. “ഉപ്പ് പോരാ” എന്ന് പറഞ്ഞുകൊണ്ടാണ് മർദ്ദനം ആരംഭിച്ചത്.

ഫ്രീസർ കേടായതുകൊണ്ടാണ് മീനിന് രുചിക്കുറവ് എന്ന് ജീവനക്കാരൻ വിശദീകരിച്ചെങ്കിലും ഉടമ അത് കേൾക്കാൻ തയ്യാറായില്ല. തുടർന്ന് വാക്കുതർക്കം വലിയ സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു.ആക്രമണത്തിൽ പരുക്കേറ്റ റിയാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ അങ്കമാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് ശേഖരിക്കുന്നുണ്ട്.ജോലിസ്ഥലത്തെ അതിക്രമത്തിനെതിരെ ഹോട്ടൽ ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തി.

ചെറിയ കാര്യങ്ങൾക്ക് പോലും ജീവനക്കാരെ മർദിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.അങ്കമാലി മീൻ വിലാസം ഹോട്ടൽ പ്രദേശത്തെ അറിയപ്പെടുന്ന ഫിഷ് ഫ്രൈ കേന്ദ്രമാണ്. സംഭവം പ്രദേശത്ത് വലിയ ചർച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്. പോലീസ് ഉടമയെ ചോദ്യം ചെയ്യുന്നതിനൊപ്പം കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

Related Articles

Back to top button