
കൊച്ചി: ലഹരി സംഘങ്ങൾ തമ്മിലുള്ള തർക്കത്തിൽ യുവാവിന് കുത്തേറ്റു. എറണാകുളം മുളന്തുരുത്തി സ്വദേശി വിനോദിനാണ് കുത്തേറ്റത്.
കാക്കനാട് നവോദയ ജംഗ്ഷന് സമീപത്തുവച്ചായിരുന്നു സംഭവം നടന്നത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് പിടികൂടി. പ്രധാന പ്രതിയായ അൻസാർ ഒളിവിലാണ്.





