
കല്യാശ്ശേരി: ദേശീയപാതയിൽ മാങ്ങാട് ഈസ്റ്റ് എൽ.പി സ്കൂളിന് സമീപത്ത് സർവീസ് റോഡിൽ ചരക്ക് ലോറിക്ക് പിന്നിൽ സ്വകാര്യ ബസിടിച്ച് 15 പേർക്ക് പരിക്കേറ്റു. ഇടിക്കിടയിൽ ബസിന്റെ മുൻഭാഗത്തെ ചില്ല് തെറിച്ചാണ് മിക്കവർക്കും പരിക്കേറ്റത്.
എല്ലാവരും കണ്ണൂരിലേയും തളിപ്പറമ്പിലേയും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. വെള്ളിയാഴ്ച സന്ധ്യക്ക് ആറോടെയാണ് അപകടം. തളിപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.അപകടത്തെ തുടർന്ന് അര മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.




