Ernakulam

ലൂർദ് ആശുപത്രിയിൽ തേർഡ് ജനറേഷൻ സർജറി റോബോട്ട്

Please complete the required fields.




കൊച്ചി: ഓർത്തോപീഡിക് ആൻ്റ് ജോയിൻ്റ് റീപ്ലേസ്‌മെൻ്റ് സർജറികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത ഇന്ത്യയിലെ ആദ്യ തേർഡ് ജനറേഷൻ റോബോട്ട് ലൂർദ് ആശുപത്രയിൽ പ്രവർത്തനമാരംഭിക്കുന്നു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, അഡ്വാൻസ്ഡ് ഇമേജിംഗ്, അഡാപ്റ്റീവ് ലേണിംഗ് എന്നിവ സംയോജിപ്പിച്ചാണ് അത്യാധുനിക റോബോട്ടിക് സിസ്റ്റം പ്രവർത്തിക്കുന്നത്.

സെൻസറുകളും ആക്യുവേറ്ററുകളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന റോബോട്ട് സമാനതകളില്ലാത്ത വൈദഗ്ധ്യത്തോടെയും കൃത്യതയോടെയും ശസ്ത്രക്രിയാ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കും. ശസ്ത്രക്രിയാ വിദഗ്ധർക്ക് തത്സമയ ഡാറ്റ അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കാൻ ഇതിലൂടെ കഴിയും. ബോൺമാരോ തുറക്കാതെ ശസ്ത്രക്രിയ ചെയ്യുന്നതിനാൽ അപകടസാധ്യതകൾ കുറവായിരിക്കും എന്നതും വേ​ഗത്തിൽ രോ​ഗമുക്തി നേടാൻ സാധിക്കുമെന്നതും ഇതിന്റെ നേട്ടമാണ്. റോബോട്ട് ശസ്ത്രക്രിയാ ഫലങ്ങളെ അടിസ്ഥാനമാക്കി സാങ്കേതികതകൾ പരിഷ്കരിച്ച് തുടർച്ചയായി പ്രകടനം മെച്ചപ്പെടുത്തുന്ന അഡാപ്റ്റീവ് ലേണിംഗ് സംവിധാനവുമുണ്ട്. ശസ്ത്രക്രിയയുടെ സങ്കീർണ്ണതകൾ കുറയ്ക്കുന്നതിനും ഇത് കാരണമാകും.

വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ തേർഡ് ജനറേഷൻ സർജറി റോബോട്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു. കൃത്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്ന സാങ്കേതികവിദ്യ ശസ്ത്രക്രിയാ നടപടിക്രമങ്ങളിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് ലൂർദ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടൻ്റും ഓർത്തോപീഡിക് വിഭാഗം മേധാവിയുമായ ഡോ. ജോൺ ടി ജോൺ പറഞ്ഞു. രണ്ട് കോടിയോളം രൂപ ചെലവിലാണ് റോബോട്ട് നിർമിച്ചിരിക്കുന്നത്.

Related Articles

Back to top button