
കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ അവധി ഈ മാസം 23 വരെയാക്കി ചുരുക്കി. ജില്ലയിലെ വിദ്യാലയങ്ങൾക്ക് അനിശ്ചിത കാലത്തേക്ക് അവധി പ്രഖ്യാപിച്ചിരുന്നു. കോളേജുകൾ ഉൾപ്പെടെ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച വരെ അവധി ആയിരിക്കും.
അനിശ്ചിതകാല അവധി പ്രഘ്യാപനം ജനങ്ങളിൽ ഭീതി പടർത്താൻ കാരണമായെന്ന് വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് അവധി ചുരുക്കിയത്. തിങ്കൾ മുതൽ ഓൺലൈൻ ക്ലാസുകൾ മാത്രം. പൊതു പരീക്ഷകൾക്ക് മാറ്റമില്ല.





