
നാദാപുരം: ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ചെങ്കിലും രക്ഷപ്പെട്ട യുവതിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാണ്ടിത്തറമൽ സുബീന മുംതാസാണ് (30) മരിച്ചത്. വാണിമേൽ പാലത്തിനു സമീപം നരിപ്പറ്റയിലെ വീട്ടിൽ നിന്നു നാദാപുരം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കുവൈറ്റിൽ ജോലിക്കാരനായ പേരോട് സിസിയുപി സ്കൂളിനു സമീപം മഞ്ഞാംപുറത്ത് റഫീഖിന്റെ ഭാര്യയാണ്.
ഇവരുടെ ഇരട്ടക്കുട്ടികളായ 3 വയസ്സുള്ള ഫാത്തിമ റൗഹ, മുഹമ്മദ് റിസ്‌വാൻ എന്നിവരെ 2021 സെപ്റ്റംബർ 25നു കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായിരുന്ന സുബീന ഈയിടെയാണു ജാമ്യത്തിൽ പുറത്തിറങ്ങിയത്. പാണ്ടിത്തറമൽ സൂപ്പിയുടെയും സീനത്തിന്റെയും മകളാണ്. സഹോദരൻ: പരേതനായ ഷബ്നാസ്. മൃതദേഹം വടകര ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു കബറടക്കും.





