
പാങ്ങോട് : വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കുളത്തുപ്പുഴ ഡാലി വിലാസത്തില്‍നിന്ന് പാങ്ങോട് എസ്.എ വിലാസത്തില്‍ താമസിക്കുന്ന സച്ചുവാണ് (24) അറസ്റ്റിലായത്.
പാങ്ങോട് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ചശേഷം കടന്നു കളയാന്ശ്രമിച്ച പ്രതിയെ പാങ്ങോട് എസ്.എച്ച്.ഒ അന്‍വര്‍, എസ്.ഐ ബിനിമോള്‍, ഗ്രേഡ് എസ്.ഐ താജുദ്ദീന്, രേഖ, സി.പി.ഒമാരായ വൈശാഖന്, ബിനു, സഞ്ജീവ്, നിസാം എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.





