നേമം: വയോധികരായ മാതാപിതാക്കളെ ആക്രമിച്ച യുവാവിനെ ഫോര്‍ട്ട് പൊലീസ് പിടികൂടി. ശ്രീവരാഹം നളിന വിഹാര്‍ വീട്ടില്‍ പ്രമോദ് ചന്ദ്രന് ആണ് (40) അറസ്റ്റിലായത്. നളിന വിഹാറില്‍ താമസിച്ചുവരുന്ന മാതാപിതാക്കള്‍ മകന്റെ ഉപദ്രവം സഹിക്കവയ്യാതെ ഫോര്‍ട്ട് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
കോടതിയില്‍നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചാണ് മാതാപിതാക്കള്‍ വീട്ടില്‍ താമസിച്ചുവന്നത്. ഉത്തരവിന് വിരുദ്ധമായി കഴിഞ്ഞദിവസം വീണ്ടും പ്രമോദ് ചന്ദ്രന് വീട്ടിലെത്തി ഇരുവരെയും ആക്രമിക്കുകയും വീട്ടുപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തതിനാണ് കേസെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.