Wayanad

ലഹരിമരുന്ന് ഉപയോഗിക്കാനായി ഹോംസ്റ്റേയിൽ മുറിയെടുത്തു, വയനാട്ടിൽ കണ്ണൂര്‍ സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

Please complete the required fields.




അമ്പലവയല്‍: വയനാട്ടിൽ ലഹരിമരുന്ന് ഉപയോഗിക്കാനായി ഹോംസ്റ്റേയിൽ മുറിയെടുത്ത യുവാക്കൾ പൊലീസിന്റെ പിടിയിൽ. എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് പേരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും അമ്പലവയല്‍ പൊലീസും ചേർന്ന് പിടികൂടിയത്.

ആയിരംകൊല്ലി കണക്കയില്‍ വീട്ടില്‍ സല്‍മാന്‍ ഫാരിസ് (31), കണ്ണൂര്‍ പാപ്പിനിശ്ശേരി ഷെക്കീറാസ് വീട്ടില്‍ ഇ.കെ. മുഹമ്മദ് ദില്‍ഷാദ് (33) എന്നിവരാണ് അറസ്റ്റിലായത്.രഹസ്യവിവരത്തെ തുടർന്ന് എം.ജി റോഡിനടുത്തുള്ള ‘പിള്ളാസ് ഹോംസ്റ്റേയിൽ’ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ വലയിലായത്.

ദില്‍ഷാദിന്റെ പേഴ്സിനകത്ത് സിപ് ലോക്ക് കവറിലായി 3 ഗ്രാം എം.ഡി.എം.എയും, സല്‍മാന്‍ ഫാരിസിന്റെ പക്കൽ നിന്ന് 2.40 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു.ഇൻസ്‌പെക്ടർ ഇ.വി. ഫായിസ് അലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്.

Related Articles

Back to top button