Palakkad

പെരുന്നാൾ ദിനത്തിൽ ഇസ്തിരിപെട്ടിയിൽനിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

Please complete the required fields.




പാലക്കാട്: ഇസ്തിരി പെട്ടിയിൽനിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. തിരുവേഗപ്പുറ കൈപ്പുറം ലക്ഷംവീട് ഫറൂഖ്നഗറിൽ താമസിക്കുന്ന കാവിതിയാട്ടിൽ മുഹമ്മദ് നിസാർ (34)ആണ് മരിച്ചത്.

ഇന്ന് രാവിലെ 7.30 തോടെയാണ് സംഭവം. പെരുനാൾ നമസ്കാകാരത്തിനായി പള്ളിയിലേക്ക് പോകാൻ വസ്ത്രം ഇസ്തിരി ചെയ്യുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു.

നിസാറിനെ വളാഞ്ചേരിയിലെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൈപ്പുറത്ത് ഓട്ടോറിക്ഷാ തൊഴിലാളിയാണ്. പരേതരായ മുഹമ്മദലി, സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ സലീന. ആറുമാസം പ്രായമുള്ള കുഞ്ഞുണ്ട്.

Related Articles

Leave a Reply

Back to top button