Kerala

വാക്‌സിനേഷനില്‍ സംസ്ഥാനം മുന്നില്‍; ആദ്യഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചത് 92.2% ശതമാനം പേര്‍

Please complete the required fields.




സംസ്ഥാനത്ത് ജനസംഖ്യയുടെ 92.2 ശതമാനം പേര്‍ക്കും ആദ്യഡോസ് കൊവിഡ് വാക്സിന്‍ നല്‍കിയതായി ആരോഗ്യവകുപ്പ്. 2,46,36,782 പേര്‍ ആദ്യഡോസ് സ്വീകരിച്ചു. covid vaccination 40.5 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും (1,08,31,505) നല്‍കി. 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 59 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്സിനേഷന്‍ സംസ്ഥാനം നല്‍കി.

ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കൊവിഡ് ബാധിതരായ വ്യക്തികളില്‍ 6 ശതമാനം പേരാണ് വാക്സിന്റെ ആദ്യ ഡോസ് എടുത്തത്. 3.6 ശതമാനം പേരാണ് രണ്ടാം ഡോസ് സ്വീകരിച്ചത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 12,161 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

Related Articles

Leave a Reply

Back to top button