Kerala

വണ്ടാനത്ത് വീട് കയറി ആക്രമണം നടത്തിയ കേസിലെ പ്രതികൾ പിടിയിൽ

Please complete the required fields.




അമ്പലപ്പുഴ : വണ്ടാനത്ത് വീട് കയറി ആക്രമണം നടത്തിയ കേസിലെ പ്രതികൾ പിടിയിൽ. വണ്ടാനം കാട്ടുമ്പുറം വെളിയില്‍ തനൂജ് (33), വണ്ടാനം പുതുവൽവീട്ടില്‍ റിൻഷാദ് (കുഞ്ഞുക്കിളി-28) എന്നിവരെയാണ് പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്. വണ്ടാനം മെഡിക്കൽ കോളേജിന് പടിഞ്ഞാറ് കാട്ടുമ്പുറം വെളി സാഗറിന്റെ വീടിനു നേരെയാണ് ഇവര്‍ ആക്രമണം നടത്തിയത്.

വീടിന്റെ ജനലുകളും തകർത്തു. സാഗറിനും ഭാര്യക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ ചേർത്തല തങ്കി കവലയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പിടിയിലായ സമയം ടാങ്കർ ലോറിയിൽ നിന്ന് മോഷ്ടിച്ച ബാറ്ററിയും ഇവരുടെ കൈവശമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Related Articles

Back to top button