Sports

ഐസിസി റാങ്കിംഗ്: ഏഴ് സ്ഥാനം മെച്ചപ്പെടുത്തി കോലി; ഒന്നാം സ്ഥാനം നിലനിർത്തി അശ്വിൻ

Please complete the required fields.




ഐസിസി ബാറ്റർമാരുടെ റാങ്കിംഗിൽ നേട്ടമുണ്ടാക്കി വിരാട് കോലി. ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിലെ അവസാന മത്സരത്തിൽ നേടിയ 186 റൺസ് കോലിയെ ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 13ആം സ്ഥാനത്തെത്തിച്ചു. ഓസീസ് താരങ്ങളായ മാർനസ് ലബുഷെയ്‌നും സ്റ്റീവ് സ്‌മിത്തും ആദ്യ സ്ഥാനങ്ങളിലുള്ള പട്ടികയിൽ 9ആം സ്ഥാനത്തുള്ള ഋഷഭ് പന്താണ് ഏറ്റവും ഉയർന്ന സ്ഥാനത്തുള്ള ഇന്ത്യൻ താരം. ക്യാപ്റ്റൻ രോഹിത് ശർമ 10ആം സ്ഥാനത്തുണ്ട്.

ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ആർ അശ്വിൻ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇംഗ്ലണ്ടിൻ്റെ ജെയിംസ് ആൻഡേഴ്സൺ രണ്ടാമതും ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് മൂന്നാമതുമുണ്ട്. ജസ്പ്രീത് ബുംറ (7), രവീന്ദ്ര ജഡേജ (9) എന്നിവരാണ് ആദ്യ 10ലുള്ള മറ്റ് ഇന്ത്യൻ താരങ്ങൾ. ഓൾറൗണ്ടർമാരുടെ പട്ടികയിൽ രവീന്ദ്ര ജഡേജ, ആർ അശ്വിൻ എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. അക്സർ പട്ടേൽ നാലാം സ്ഥാനത്തേക്കുയർന്നു.

Related Articles

Leave a Reply

Back to top button