
തിരുവനന്തപുരം: കന്യാസ്ത്രീ പഠനം നടത്തുന്ന യുവതിയെ കോണ്‍വെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കഠിനംകുളം വെട്ടുതുറയിലെ റോസ്മിനിയന്‍സ് കോണ്‍വെന്റിലാണ് യുവതി മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ് നാട് തിരുപ്പൂര്‍ സ്വദേശിനി അന്നപൂര്‍ണി (27)നെയാണ് കോണ്‍വെന്റിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ പതിവ് പ്രാര്‍ഥനയ്ക്ക് വരാത്തതിനെതുടര്‍ന്ന് കൂടെയുള്ളവര്‍ തിരക്കിയപ്പോഴാണ് യുവതിയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്നും ആത്മഹത്യാകുറിപ്പും കണ്ടെത്തി. തനിക്ക് കന്യാസ്ത്രീയാകാന്‍ യോഗ്യതയില്ലെന്നും അതിനാല്‍ പോകുന്നുവെന്നുമാണ് ആത്മഹത്യാകുറിപ്പില്‍ എഴുതിയിരിക്കുന്നത്.ഒരു വര്‍ഷം മുമ്പാണ് അന്നപൂരണി കോണ്‍വെന്റിലെത്തിയത്.





