Kozhikode

താമരശ്ശേരി തച്ചംപൊയിലിൽ നിയന്ത്രണംവിട്ട കാര്‍ മറ്റൊരു കാറിലും ബൈക്കിലും ഇടിച്ചു

Please complete the required fields.




താമരശ്ശേരി: തച്ചംപൊയിലിൽ നിയന്ത്രണംവിട്ട കാര്‍ മറ്റൊരു കാറിലും ബൈക്കിലും ഇടിച്ച് ഓവുചാലില്‍ പതിച്ചു. കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയില്‍ തച്ചംപൊയില്‍ അങ്ങാടിയില്‍ പോസ്റ്റോഫീസിന് സമീപം ഇന്നലെ രാത്രി ആയിരുന്നു അപകടം.

നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട ബൈക്കിലും മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. അപകടം വരുത്തിയ കാര്‍ യാത്രികരെ നിസ്സാര പരിക്കുകളോടെ പൂനൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

Related Articles

Leave a Reply

Back to top button