Thiruvananthapuram

കുത്തിവെയ്പ്പ് എടുത്ത ഉടനെ ബോധം നഷ്ടപ്പെട്ടു; ചികിത്സയിലിരുന്ന യുവതി മരിച്ചു

Please complete the required fields.




തിരുവനന്തപുരം: കിഡ്‌നി സ്‌റ്റോണിന് കുത്തിവയ്‌പ്പെടുത്ത് ബോധം നഷ്ടപ്പെട്ടതിനെ തുടർന്ന് ചികിത്സയിലിരുന്ന യുവതി മരിച്ചു.
മലയൻകീഴ് സ്വദേശി കൃഷ്ണയാണ് (28) മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ആറ് ദിവസമായി ചികിത്സയിലായിരുന്നു കൃഷ്ണ.

കിഡ്‌നി സ്‌റ്റോൺ ചികിത്സയ്‌ക്കെത്തിയ കൃഷ്ണയ്ക്ക് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നിന്നാണ് കുത്തിവയ്പ്പ് നൽകിയത്.
കുത്തിവയ്പ്പിന് പിന്നാലെ യുവതി അബോധാവസ്ഥയിലായി. തുടർന്ന് ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം രംഗത്തെത്തിയതിന് പിന്നാലെ ആശുപത്രിയിലെ ഡോക്ടർ വിനുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

Related Articles

Back to top button