Kozhikode

കോഴിക്കോട് വടകരയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് വടകരയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു . വടകര മണിയൂരിലെ കടയക്കുടി ഹമീദിന്റെ മകൻ മുഹമ്മദ് നിഹാലാണ് (16) മരിച്ചത്. മണപ്പുറത്ത് താഴെ വയലിന് സമീപമാണ് അപകടം.

സൈക്കിളിൽ പോകുമ്പോൾ പൊട്ടിവീണ കമ്പിയിൽ തട്ടിയാണ് ഷോക്കേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബന്ധുവീട്ടിൽ പോയി മടങ്ങുമ്പോഴായിരുന്നു അപകടം.

Related Articles

Leave a Reply

Back to top button